പൂക്കാട്ടുപടി : ആലുവ പൂക്കാട്ടുപടി തഖ്‌ദീസ് ഹോസ്പിറ്റലിൽ ഓണാഘോഷ പരിപാടികൾ അതിവിപുലമായി നടന്നു.ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ മറ്റു ജീവനക്കാർ എല്ലാവരും ചേർന്ന് മനോഹരമായ ഓണപ്പൂക്കളമൊരുക്കി മാവേലിയെ വരവേറ്റു. തഖ്‌ദീസ് ഹോസ്പിറ്റൽ ചെയർമാനും എം ഡി യുമായ ഡോ. ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ആഘോഷത്തിൽ പങ്കു ചേർന്ന് എല്ലാവർക്കും ഓണാശംസകൾ നേർന്നു . വിഭവ സമൃദ്ധമായ ഓണ സദ്യയാണ്‌ ഇപ്രാവശ്യം ഒരുക്കിയിരുന്നത്. ആശുപത്രി ജീവനക്കാരന്റെ മാവേലി വേഷം കണ്ട് രോഗികളും മറ്റും അത്ഭുതപ്പെട്ടു നിൽക്കുന്ന കാഴ്ച ഓണാഘോഷത്തിന്റെ പൊലിമ വർധിപ്പിച്ചു. വടം വലി ഉൾപ്പെടെ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുകയും ചെയ്തു

25-08-2023

Leave a Reply